ഐഡിയ ഉപഭോക്താക്കള്ക്കു  ഇനി സുവർണകാലം ...തങ്ങളുടെ 2 ജി,3 ജി പ്രിപെയ്ഡ് ഉപഭോക്ത്താക്കൾക്കു മൂനുമാസത്തേക്കു സൗജന്യമായി ഫേസ്ബുക്ക് മെസഞ്ചർ ഉപയോഗിക്കാമെന്നു ഐഡിയ .

*800*88# എന്ന നംമ്പർ ഡയൽ ചെയ്തു ഉപഭോക്താക്കൾക്കു ഈ സേവനം ആക്ടിവേറ്റ് ചെയ്യാം..

ആന്‍ഡ്രോയിഡ് ഐഒഎസ് ഡിവൈസുകളുള്ള വമ്പന്മാർക്കുമാത്രമേ ഈ സേവനം ലഭ്യമാകൂ.മാത്രമല്ല ജൂലൈ 31ന് മുൻപായി ആക്ടിവേറ്റ് ചെയ്യുകയും വേണം..

ലോകത്തിലെ  50%  ഫേസ്ബുക്ക് ഉപഭോകതാക്കളും മൊബൈൽ ഫോൺ വഴിയാണു ഫേസ്ബുക്കു ഉപയോഗിക്കുന്നതു അതിനാലാണു ഇത്തരം ഒരു ചുവടുവെപ്പെന്നാണു ഐഡിയ പദ്ധതി അവതരിപ്പിച്ചുകൊണ്ടു പറഞ്ഞതു.

പക്ഷെ മൊബൈൽ കമ്പനികളുടെ ബിസിനസ് യുധത്തിൽ പുതിയ ഉപഭോക്താളെ ആകർഷിക്കാനും,നിലവിലുള്ളവരെ പിടിച്ചുകെട്ടാനുമുള്ള ഒരു തുറുപ്പുവിദ്യയായ് ഇതിനെ  കൺക്കാം..കൂട്ടത്തിൽ മറ്റുള്ളവർക്കൊരുകൊട്ടും..
ആ... അതെന്തോ ആവട്ടെ ..ഇതേതായാലും ഫ്രീ ആണല്ലോ..സംഗതി ക്ലിക്കായാൽ ...മറ്റുള്ളവരിൽനിന്നും പ്രതീക്ഷിക്കാം വല്ലതുമൊക്കെ...

ഫേസ്ബുക്ക് മെസഞ്ചർ ആപ്ലിക്കേഷൻ ആപ് സ്റ്റോറുകളിൽ ലഭ്യമാണു.

Post a Comment

 
Top