
സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ 'ഫയര്‍ഐ' ( FireEye ) ആണ്,IE യിലെ ഈ പിഴവ് കണ്ടുപിടിച്ചിരിക്കുന്നത്...
IE യിലെ 'സീറോ ഡേ' പിഴവ് ( 'Zero Day' vulnerability )പിഴവു വഴി ക്മ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനും, അതിലെ ഡേറ്റ കാണാനും, മാറ്റംവരുത്താനും, ഡിലീറ്റ് ചെയ്യാനും സാധിക്കും..
എന്നാൽ ഇത്തരം പരിമിതമായ് ആക്രമണങ്ങളേ നടന്നിട്ടുള്ളൂ എന്നു കമ്പനി അറിയിച്ചു.
പക്ഷെ ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ കൂടുതൽ ഉടലെടുക്കാം ഇതിനെ സാധൂകരിക്കുന്ന ഒരുവാർത്തയാണ് 'ഓപ്പറേഷന്‍ ക്ലാഡസ്റ്റൈന്‍ ഫോക്‌സ്'.
IE ലെ പിഴവ് മുതലെടുത്തുകൊണ്ട് രഹസ്യങ്ങൾ ചൊർത്താൻ ഹാക്കർമാർ ആരംമ്പിച്ചെന്നു സംശയിക്കുന്ന പുതിയ ഓപ്പറേഷൻ അറിയപ്പെടുന്നതു ഈ പേരിലാണു...
സുരക്ഷാപ്രശ്‌നമുള്ള IE വേര്‍ഷനുകളെല്ലാംകൂടി ആഗോള ബ്രൗസര്‍ വിപണിയില്‍ 50 ശതമാനത്തിലേറെ വരുമെന്ന 'നെറ്റ്മാര്‍ക്കറ്റ് ഷെയര്‍ ' റിപ്പോർട്ട് IE ഉപഭോക്താളുടെ ആശങ്ങ ഇരട്ടിയാക്കുകയും ചെയ്യുന്നു..
ബ്രൗസറിലെ പിഴവിനെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും, അനുയോജ്യമായ നടപടി ഉടന്‍ കൈക്കൊള്ളുമെന്നും മൈക്രോസോഫ്റ്റ് ടെക്‌സെന്റർ തങ്ങളുടെ ബ്ലോഗിൽ ആറിയിച്ചിട്ടുണ്ട്...
വിന്‍ഡോസ് എക്‌സ്പി ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ ബ്രൗസറിലെ സുരക്ഷാപിഴവ് വലിയ ഒരു പ്രശ്നം ആയിമാറിയേക്കാം...വിന്‍ഡോസ് എക്‌സ്പിക്കുള്ള പിന്ത്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചതും,ഭാവിയിൽ സുരക്ഷാ അപ്ഡേറ്റുകൾ ഇവർക്കു ലഭിക്കില്ലാ എന്നതും ആണ് ഇതിനുള്ള പ്രധാന കാരണം..
എന്തായാലും പുതിയ റിപ്പോർട്ട് മൈക്രോസോഫ്റ്റിന് തലവേദനയായി മാറിയിരിക്കയാണു...
പരിചയമില്ലത്ത ലിൻഗുകൾ, ഇമെയിലുകൾ,മെസ്സേജുകൾ കൈകാര്യം ചെയ്യുമ്പോൾ ഒന്നു സൂക്ഷിക്കുന്നതു നല്ലതാണു..എപ്പളാണു പണികിട്ടുക എന്നു പറയാൻ പറ്റില്ല.....
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.